ഇരുൾ
മൗനത്തിൻ വാൾമുനകൾ
ആഴ്ന്നിറങ്ങുന്നു
എന്നിൽ. സ്വയമറിയാതെ!
ഇരുളിൻറെ രൂപത്തിൽ
എന്നോ എന്നെ വിഴുങ്ങിയതല്ലേ!
പിളരുന്ന ഹൃദയവും
നിലച്ച ശ്വാസകോശവും കാണാം
അതിലൊക്കെ
ശോണിമ വറ്റിയ കണങ്ങൾ,
കൃഷ്ണമണികൾ നിറച്ച
വർണ്ണക്കുമിളകൾ ഉടയുന്നു
വെളിച്ചത്തിനുമേൽ
ചായം തേച്ചു!

No comments:
Post a Comment