Wednesday, May 22, 2013

സാന്ത്വനം 



എല്ലാം മറന്നൊന്നു ഉറങ്ങണം 
അമ്മയുടെ മാറില്‍ തലചായ്ച്ച്
കെട്ടിപിടിചൊന്നുറക്കെ പൊട്ടികരഞ്ഞ്
എല്ലാ സങ്കടങ്ങളും ഇറക്കി വെയ്യ്ക്കണം 

അമ്മ തന്‍ മൃദു സ്പര്‍ശം 
തൂവലായി എന്നെ തഴുകുമ്പോള്‍
എല്ലാം മറന്നൊന്നുറക്കെ കരയണം 

അമ്മ തന്‍ വാക്കുകള്‍ താരാട്ട് 
പാട്ടിന്‍ ശീലായി എന്നില്‍ ചൊരിയുമ്പോള്‍ 
എല്ലാം മറന്ന് ലയിച്ചിരിക്കണം

അമ്മ തന്‍ വിരലുകള്‍ എന്‍ മുടിയിഴകളെ 
തലോടുമ്പോള്‍ ഒരു കൊച്ച് കുട്ടിയെ 
പോലെ കൊഞ്ചി കളിക്കണം 

അമ്മ തന്‍ പുഞ്ചിരി അമൃതായി എന്നില്‍ 
പൊഴിയുമ്പോള്‍ എല്ലാം മറന്ന് 
ഉറക്കെ പൊട്ടിച്ചിരിക്കണം 

അമ്മ തന്‍ മുഖം മനസ്സില്‍ ചേര്‍ത്ത് 
വിറയാര്‍ന്ന കൈ പിടിപിച്ച് ആ പടികള്‍ 
 ഇറങ്ങുമ്പോള്‍ , എന്നുമൊരു സാന്ത്വനമായി 
സ്നേഹാര്‍ദ്രമായ ആ കൈകള്‍ ഉണ്ടാകണേ 
എന്ന പ്രാര്‍ത്ഥന മാത്രം .....
 
                                (ശ്രീയുടെ വരികള്‍ )

2 comments:

  1. ഈ വരികള്‍ ഇവിടെ ഇട്ടതില്‍ വളരെ സന്തോഷം.താങ്ക്സ്...

    ReplyDelete
    Replies
    1. ദേവീ കടാക്ഷമുള്ള അക്ഷര സമ്പത്തിൻറെ ഒരൽപം വരികൾ ഈ ബ്ലോഗിൽ ആദ്യാക്ഷരമായി കുറിയ്ക്കാൻ അനുവദിച്ചത് അതിലേറെ സന്തോഷകരം

      Delete