സ്വപ്നത്തിലെ നിഴല്‍ !
അവ്യക്തമാണു നിൻരൂപം - ഇന്ന്
സന്ദിഗ്ദമാമെൻ മനസ്സിൽ
ഒരുതിരയിലോ, ചുഴിയിലോ
കൂരിരുൾചൂഴ്ന്നൊരാകാട്ടിലോ,
നിന്നിലോ
കാറ്റിലോ, മഴയിലോ
മഞ്ഞുമണക്കുന്ന പാടവരമ്പിലോ
തുമ്പകൾ കൊഞ്ചിയ തൊടിയിലോ
തുമ്പിയ്ക്കു പിന്നാലെ പാഞ്ഞിടത്തോ
എങ്ങാണ്, എന്നാണ്
എൻനിഴൽ മാഞ്ഞുപോയ്!
വയ്യ! എനിക്കിനി കാർന്നുതിന്നുന്നൊരീ
കാത്തിരിപ്പിൻ നെരിപ്പോടുമായ്
കൂട്ടിരിയ്ക്കുന്നൂ പടിയിറങ്ങാൻനേര-
-മായെന്നു ചൊല്ലുന്നൊരാത്മാവിനു!
നീയിനി വെടിയുക, നീ പെരുപ്പിച്ചോരാ
പരിഭവത്തിൻപാഴ്ച്ചിതൽപ്പുറ്റുടയ്ക്കുക
സന്ധ്യയാകുന്നൂ...നീ കാണ്‍ക, നിദ്ര-
കണ്‍പോളകൾ മൂടുമിപ്പോൾ!
പാഥേയമായ്ക്കൊണ്ടുപോയീടുവാൻ, അന്നു
നീബാക്കിവെച്ചോരാവാക്കുകൾ നൽകുക
നീയെടുത്തീടുക, നാളിത്രഞാനെൻറെ
നെഞ്ചകമുരുക്കിക്കടഞ്ഞുസൂക്ഷിച്ചൊരീ
യെല്ലാം..ഇല്ലൊട്ടിതിൽപ്പരം!

വയ്യ! എനിക്കിനി കാർന്നുതിന്നുന്നൊരീ കാത്തിരിപ്പിൻ നെരിപ്പോടുമായ് കൂട്ടിരിയ്ക്കുന്നൂ പടിയിറങ്ങാൻനേരമായെന്നു ചൊല്ലുന്നൊരാത്മാവിനു...സ്വപ്നത്തിലെ അവ്യക്തമായ ആ നിഴല്‍ .അര്‍ത്ഥവത്തായ വരികള്‍ .....
ReplyDeleteഹനുമാൻ നിഷ്ക്രിയനായി, ദുർബലനായി ഇരുന്നുപോയിരുന്നു ഒരു ഘട്ടത്തിൽ ലങ്കാ പ്രവേശം ദുസ്സഹമെന്നു കരുതി! "താങ്കളെക്കൊണ്ട് കഴിയും" എന്ന് ലക്ഷ്മണൻ ഹനുമാനോട് പറയുന്നു, പൂർവ്വകാല കർമ്മങ്ങൾ നിരത്തിക്കൊണ്ട് ഹനുമാനെ ഊർജ്ജസ്വലനാക്കുന്നു...അങ്ങനെ ഹനുമാൻ ആത്മധൈര്യം ആര്ജ്ജിച്ചു ലങ്കയിലേയ്ക്ക് ചാടുന്നു.
Deleteനമ്മളിലെ നമ്മളെ ചിലപ്പോൾ ഒന്നു തട്ടിയുണർത്താനൊരു നല്ല പ്രചോദനം ...അത് ഒരു വാക്കുകൊണ്ട് ആവാം ...:)
This comment has been removed by the author.
ReplyDelete